Friday, November 11, 2011

മനസ്സ് .....

അന്ത:പുരത്തിന്റെ വാതായനങ്ങള്‍
പതുക്കെ ഒന്ന് തട്ടി നോക്കി അവള്‍...
ഇളം കാറ്റ് വന്നു തലോടിയ പോലെ
തനിയെ തുറക്കുന്നു വാതിലിന്‍ പാളികള്‍  ....
അനുവാദമില്ലാതെ കണ്ണും പൂട്ടി
അകത്തേക്ക് അവള്‍ ഒഴുകിപോയി ...
ഓടകുഴല്‍  നാദം പോലൊരു .
സംഗീതം  കേട്ട്‌ അവള്‍ രാധയായി മാറി ...
അവള്‍ക്കു മാത്രം കേള്‍ക്കുന്ന ആ സംഗീതത്തിനു
അവളുടെ ചിലങ്കകള്‍ മന്ത്രിക്കുന്നു ...
അലൈ പാടുവെന്‍...... കണ്ണാ.....
നീ എന്‍ അലൈ പാടുവെന്‍ ...

അവളുടെ കണ്ണനെ തേടിയ കണ്ണുകള്‍
അവിടൊരു മാന്ത്രിക പേടകം കണ്ടു ...
അവളുടെ വിരലുകള്‍ അറിയാതെ
ആ പേടകമോന്നു തലോടി തഴുകി പോയി ...
അവള്‍ ആ സംഗീതം പിന്നെയും
ആ പേടകത്തില്‍  നിന്നും കേട്ടു...
ആ ചെപ്പിന്റെ പാളികള്‍ മെല്ലെ നീക്കി
അവള്‍ കണ്ടതോ ....
കണ്ണന്റെ  മാത്രമാം  ചുവന്ന പളുങ്ക് മണികള്‍
പോലെ ഉള്ള  മഞ്ചാടികുരുകളും.....
കറുത്ത തലപ്പാവ് അണിഞ്ഞ കുഞ്ഞി കുരുകളും  ...
രണ്ടു കൈകളും കൊണ്ട് അവ കോരി എടുത്തപ്പോള്‍
അവളുടെ കുപ്പിവളകള്‍ പൊട്ടിച്ചിരിച്ചു പോയി ..
കണ്ണന്റെ ലീലാവിലാസങ്ങള്‍ ഓര്‍ത്തപ്പോള്‍
അവളുടെ ചുണ്ടിലും പാല്‍ പുഞ്ചിരി ...

കുപ്പിവളകള്‍ ചിരിച്ചുല്ലസിച്ചപ്പോള്‍
പെട്ടന്ന് പലതും  പൊട്ടിപോയി ..
പഞ്ചവര്‍ണ്ണ കുപ്പിവളകള്‍ക്കിടയില്‍.....
അവളുടെ കൈയില്‍  രക്ത വര്‍ണ്ണം...
അവ താഴെ നിലത്തു  ഇറ്റിറ്റു വീണു ....
പ്രണയത്തിന്‍ വര്‍ണ്ണങ്ങള്‍ ....
മനസ്സിന്റെ വര്‍ണ്ണങ്ങള്‍      


കുപ്പിവള  പൊട്ടുകള്‍ പെറുക്കി എടുത്തവള്‍
കൈയിലെ മുറിവുമായി നടന്നകുന്നു ...
അവളുടെ ചിലങ്കകള്‍
എന്തെ നിശബ്ദമായി തേങ്ങിയോ ?? 
കണ്ണന്റെ പളുങ്ക് മണികള്‍
വീണ്ടും ചെപ്പിന്നുള്ളില്‍  ഒളിച്ചു പോയി..
അന്ത:പുരതിന്‍ വാതായനങ്ങള്‍
അവളുടെ നിശ്വാസത്തില്‍ അടഞ്ഞു പോയി ..
ഇനിയും വരും അവള്‍ ...
അവളുടെ കണ്ണന്റെ  സംഗീതത്തിനായി ...
പളുങ്ക് മണികളെ താലോലിക്കാന്‍ ആയി ...
അവളുടെ മനസ്സിന്റെ അന്ത:പുരം അങ്ങിനെ
വീണ്ടും തുറക്കാനായി  അടഞ്ഞു പോയി ...

Tuesday, October 11, 2011

ഒരു ഇഷ്ടം .... 
 
ഒരു ഇഷ്ടം ....
ആരോടും പറയാന്‍ ഇഷ്ടമില്ലാത്ത ഒരു ഇഷ്ടം ..
എന്റെ മാത്രമായ ഇഷ്ടം ...
 
കസ്തുരിയുടെ ഗന്ധം  പോലെ ......
മത്ത് പിടിപ്പിക്കുന്ന ഒരു ഇഷ്ടം ..
കാണാന്‍ കഴിയില്ലാ ..
കേള്‍ക്കാന്‍ കഴിയില്ലാ ..
തൊട്ടു നോക്കാന്‍ കഴിയില്ലാ ...
രാത്രികാലങ്ങളില്‍ ഗന്ധര്‍വന്‍ ആയി  വന്നു
എന്റെ സ്വപ്നങ്ങളില്‍  അഭിഷേകം ചെയുന്നു ..
പകലുകളില്‍ ഒരു ഇളം തെന്നല്‍ ആയി ...
എന്റെ ചുറ്റം വട്ടം കറങ്ങുന്നു ...
പലപ്പോഴും ഹൃദയ മന്ത്രങ്ങള്‍ അശരീരികള്‍ ആയി...
ചെവികളില്‍ മന്ത്രിച്ചു കൊണ്ടിരിക്കുന്നു ...

നമുക്ക് പറക്കാം ..
ഒരു ഒരു പാട് ദൂരേക്ക്‌ ....
നക്ഷ്ടത്രങ്ങളെ കൈയെത്തി പിടിക്കാം ...
നിലാവിനെ സ്വന്തമാക്കാം ..
നിലാവിന്റെ പാല്‍ കിണ്ണത്തില്‍
നമുക്ക് മറ്റൊരു മഴവില്ല് തീര്‍ക്കാം ...
ആകാശത്തെ കോള്‍മയിര്‍ കൊള്ളിച്ചു കൊണ്ട്
വീണ്ടും കതിരോന്റെ വരവ് ആയി .....
ഞാനും എന്റെ ഇഷ്ടത്തെ മുറുകെ പുണര്‍ന്നു കൊണ്ട്
ഒരായിരം വര്‍ണങ്ങളുള്ള മഴവില്ല് തീര്‍ത്ത ആലസ്യത്തില്‍ മയങ്ങുന്നു ........

Tuesday, August 30, 2011
എങ്ങു നിന്നോ പറന്നു വന്ന ഒരു ചിത്ര ശലഭം ....
എന്റെ വിരല്‍ തുമ്പില്‍ നിന്നും വിട്ടു പറന്നു പോകുന്നില്ലാ ...
നീ എന്തിനു എന്റെ വിരല്‍ തുമ്പില്‍ പിടിച്ചു ആടുന്നു ??
നിനക്ക് നിറങ്ങളും മണങ്ങളും മധുവും ഉള്ള ലോകത്തേക്ക് പറന്നു പോയികൂടെ ??
നിന്റെ ലോകം അതല്ലേ ??
എന്നും ഒരുപാട് എന്നോട് പിണങ്ങും ...
ഞാന്‍ വിചാരിക്കും പാവം ഇനി എന്റെ വിരല്‍ തുമ്പില്‍ ആടാന്‍ വരില്ലാ എന്ന് ..
പിന്നെയും കുറച്ചു കഴിഞ്ഞാല്‍ ഇതാ വരുന്നു തലയും കുനിച്ചു ..
ഒരു ചെറു മന്ദസ്മിതവുമായി ....
ഇപ്പോള്‍ ഉറങ്ങുന്നതും ഉണരുന്നതും എന്റെ കൈകുമ്പിളില്‍ ...
ഇണക്കങ്ങളെക്കാള്‍ അധികം പിണക്കം ..
ആ പിണക്കം കഴിഞ്ഞാല്‍ ഒരുപാട് ഒരുപാട് ഇഷ്ടം ...
ഇനി ഈ ചിത്ര ശലഭത്തെ  ഞാന്‍ എന്ത് ചെയ്യും ???
എന്റെ കൈകുമ്പിളില്‍ ഒതുക്കാം  അല്ലേ !!!!!!!

Friday, July 29, 2011

അപൂര്‍ണ്ണമായ ചായങ്ങളും ചിത്രങ്ങളും ......
ചുമപ്പും പച്ചയും നീലയും മഞ്ഞയും ....
കുറെ നിറമുള്ള ചായങ്ങള്‍  .....
നിറങ്ങള്‍ കൊണ്ടൊരു ലോകം ...
നിറങ്ങളുടെയും പെന്‍സില്‍ തുമ്പിന്റെയും
ഇടയില്‍ പറയാതെ പറയുന്ന കുറെ നിറമുള്ള സ്വപ്‌നങ്ങള്‍ ....
ആ പറയാതെ പറയുന്ന സ്വപ്നങ്ങളില്‍ 
കണ്ണും നട്ടു ഞാന്‍ നോക്കിയിരിക്കയാണ് ..
എനിക്കൊന്നും മനസ്സിലാകുന്നില്ലാ
എന്നെങ്കിലും ഈ നിറങ്ങള്‍ക്ക് ഒരു രൂപം ഉണ്ടാകുമോ ??
ആ രൂപത്തിന് നിറങ്ങള്‍ കൊണ്ടൊരു ജീവന്‍ ഉണ്ടാകുമോ ??
അതോ ജലകണങ്ങളില്‍ ‌  അറിയാതെ വീണുപോയ  മഴവില്ല് പോലെ 
അര്‍ത്ഥമില്ലാത്ത അപൂര്‍ണമായ വരകളായി മാറുമോ ?????
 

Sunday, June 26, 2011

മോഹപക്ഷികള്‍ ...


മനസ്സ് ഒരുപാട് വിങ്ങുന്നു ....
വാക്കുകള്‍ കിട്ടുന്നില്ലാ ഒന്നും പറയാന്‍ ...
നീ അവിടെ ഞാന്‍ ഇവിടെ ...
നിന്നിലേക്ക്‌ എത്തി പെടാന്‍ എനിക്ക് കഴിയുന്നില്ലാ ..
ഒരു കടലോളം ദൂരം നമുക്കിടയില്‍ ഉണ്ടെന്നു തോനുന്നു.....

ഒരുപാട് പ്രതീക്ഷിച്ചു നീ എന്നില്‍ വന്നു ...
വേനലിലെ പെരുമഴ പോലെ ഞാന്‍ നിന്നിലെ മനസ്സിന് കുളിരേകും എന്ന് നീ വിചാരിച്ചു ...
പുതുമണ്ണിന്റെ ഗന്ധം നിന്നില്‍ ലഹരി ഉണ്ടാക്കുമെന്ന് എനിക്കുമറിയാം .....
വേനലില്‍ കത്തി അമര്‍ന്നുപോയ ആ മണ്ണിനെ കുളിര്‍മയേകാന്‍ വെറും ഒരു വേനല്‍ മഴക്കാകുമോ ??
പുതുമണ്ണിന്റെ ഗന്ധം പോലെ അത് വെറും ക്ഷണികാമാവില്ലേ??
നിശാഗന്ധി പൂക്കള്‍ പോലും വിടരാന്‍ മടിക്കുന്ന രാത്രികളില്‍ ......
മനസ്സും ശരീരവും ഒരുപോലെ ചുട്ടു പൊള്ളുന്ന പകലുകളില്‍ ....... 
നക്ഷത്രങ്ങള്‍ക്കും നിലാവിനും ഭംഗിയില്ലാത്ത ഒരു ലോകത്ത്
നീ എന്റെ വരവും നോക്കിയിരിക്കുന്നു ....
അപൂര്‍ണമായ നിന്റെ ചിത്രങ്ങളില്‍ ഒരു ചിത്രം എന്റെതും കൂടി ആകുമോ ???


ഇല്ല്യാ അങ്ങനെ ഉണ്ടാകില്ല്യാ ....ഞാന്‍ വരും ...
ഞാന്‍ വരും നിന്റെ അരുകില്‍ ...
ഇടിയും മിന്നലും കാറ്റും ഒന്നും ഇല്ലാതെ ...
ആരും അറിയാതെ രാത്രിമഴ യായി ...
തിമര്‍ത്തു പെയ്യുന്ന രാത്രി മഴ യായി ...
നക്ഷത്രങ്ങള്‍ക്ക് പകരം ഞാന്‍ മിന്നാ മിന്നിന്റെ കൂടെ വന്നു
നിന്റെ ജാലകത്തില്‍ കൂടെ നിന്നരുകില്‍ എത്തും ...
ഭൂമിയെ കോരി തരിപ്പിക്കുന്ന  രാത്രി മഴകളെ പോലെ ...
ജനാലക്കരികിലൂടെ വന്ന രാത്രി മഴയുടെ പഞ്ചാര മണി മുത്തുകള്‍
എന്റെ കവിളില്‍ നിന്നും നീ ഒപ്പിയെടുക്കും ....
എന്റെ കൂടെ വന്ന മിന്നാ മിന്നുകള്‍ എവിടെ പോയി ???
നക്ഷത്രങ്ങളില്‍ പോയി മറഞ്ഞുവോ ?
നിന്റെ രാജകുമാരന്‍ അല്ലാ  ഞാന്‍ ...എന്നിട്ടും നീ എന്നെ ഇഷ്ടപെടുന്നുണ്ടോ ??
എന്ന് നീ എന്റെ ചെവികളില്‍ മന്ത്രിച്ചുവോ ?
ദൂരെ കാര്‍മേഘങ്ങള്‍ ക്കിടയിലെ ച്നദ്രനും നിന്റെ ചോദ്യം കേട്ടുവോ ?
നിനക്കറിയില്ല കൊരങ്ങാ നീ ആണ് എന്റെ രാജകുമാരന്‍ എന്ന് ...
കസ്തുരിമാനെ പോലെ നീ അലയുകയാണ് എന്റെ രാജകുമാരനെ തേടി ..


ആകാശത്തിന്റെ ഭൂമിയോടുള്ള പ്രണയമാണ് മഴത്തുള്ളികള്‍ ‍ ആയി താഴേക്ക്‌ പ്രവഹിക്കുന്നത് ‍ എന്ന് പറയുന്നു ...
ഭൂമിയെ കോരിത്തരിപ്പിക്കുന്ന ‍ രാത്രിമഴകള്‍......
അങ്ങിനെയുള്ള രാത്രിമഴകളില്‍ ‍ ഞാനും എന്റെ പ്രണയം നിന്നെ അറിയിക്കട്ടെ ...
മിന്നാമിന്നികള്‍ ആയി ....നക്ഷത്രങ്ങള്‍ ആയി ...നിലാവായി ....
രാത്രിമഴയുടെ കൂടെ വിരുന്നു വന്ന നിലാവായി ......
ഞാനും ‍ നിന്നില്‍ അലിയട്ടെ .........

Friday, May 20, 2011സ്വപ്നലോകത്തില്‍ കൂടി ഒഴുകുകയാണ് ഞാന്‍ .....
അവിടെ പൂക്കളും ശലഭവും ചന്ദ്രനും നക്ഷത്രങ്ങളും ...
ഭൂമിയും ആകാശവും കടലും പുഴയും എല്ലാം ഉണ്ട് ...
അവക്കെല്ലാം പുതിയ രൂപങ്ങള്‍ ഭാവങ്ങള്‍ ....
ഭൂമിയില്‍ പതിക്കുന്ന ചന്ദ്രന്റെ നിലാവിന്
മഴവില്ലിന്റെ നിറങ്ങള്‍ ....
നക്ഷത്രങ്ങള്‍ക്ക് ഉദയസൂര്യന്റെ തിളക്കം ...
കടലില്‍ ഊര്‍ന്നു പോകുന്ന അസ്തമയ സൂര്യന് ..
ചെഞ്ചായം പൂശി നില്‍ക്കുന്ന ആകാശത്തിനോട്
പതിവില്ലാത്ത ഒരു പ്രണയം പോലെ പോകാന്‍
മടിച്ചു നില്‍ക്കുന്നു .....

ഈ സ്വപ്ന ലോകത്തില്‍ അവന്റെ ശബ്ദം
എന്റെ കാതുകളില്‍ മന്ത്രിക്കുന്നു ....
എടി പൊട്ടി പെണ്ണെ നിനക്കെന്താ എന്നെ ഒന്ന് സ്നേഹിചൂടെ ??
അവന്റെ ജീവന്റെ രൂപവും താളവും
ഇപ്പോള്‍ ഞാന്‍ ആണെന്ന പോലെ ....
അവന്റെ കണ്ണില്‍ എന്നെ നോക്കി ഞാനും പറഞ്ഞു
എനിക്ക് നിന്നെ ഒട്ടും ഇഷ്ടമല്ലാ ,,,,
എന്റെ ഇഷ്ടമില്ലായ്മയുടെ ഇഷ്ടത്തില്‍ 
സൂര്യന്‍ കുറച്ചു കൂടി ചായങ്ങള്‍
 ആകാശത്തിന്റെ കവിളിണയില്‍ 
ചാലിച്ചുവോ ?????

ഈ സൂര്യന്‍ ഇന്ന് അസ്തമിക്കാതിരുന്നെങ്കില്‍ ..
ആകാശത്തിന്റെ കവിളിണയെ ചുവപ്പിച്ചു
കൊഞ്ചിച്ചും സ്നേഹിച്ചും അങ്ങിനെ അങ്ങിനെ ..
വെറുതെ മോഹിച്ചു പോകുന്നു ഞാനും ....
Wednesday, April 27, 2011

ദളം ....

 
 
ഡിസംബറിലെ ഏതോ ഒരു മൂവന്തി നേരത്ത് പറഞ്ഞാല്‍ തീരാത്ത കഥകളുമായി ...
എങ്ങിനെയോ നീ എന്റെ മുന്നില്‍ വന്നണഞ്ഞു ....
ഒരു കൊച്ചു കുട്ടി കഥ കേള്‍ക്കുന്ന പോലെ ഞാനും ആ കഥകള്‍ കേട്ടിരുന്നു ...
ഇടയില്‍ എപ്പോഴോ മുറിഞ്ഞു പൊയീ കഥകള്‍ ....
ഞാനും നിന്നില്‍ നിന്നകന്നു പോയി ...
മുറിഞ്ഞു പോയ കഥകള്‍ പൂരിപ്പിക്കാനായി പുതുവര്‍ഷ ‍ പുലരിയില്‍ വീണ്ടും നീ വന്നു ...
നിന്റെ കഥകള്‍ പിന്നെ കവിതകളും പാട്ടുകളുമായി എന്നില്‍ പകര്‍ന്നു തന്നു ...
നിന്റെ ലോകത്തിന്റെ പടിപ്പുരയിലേക്ക്‌ നീ എന്നെ കൊണ്ട് പോയി ...
പടിപ്പുരയില്‍ എത്തിയപ്പോഴാണ് അറിയുന്നത് ആ നാലുകെട്ടിന്റെ നടുമുറ്റത്തേക്ക് എത്താന്‍ ഇനിയും ഒരുപാട് ദൂരം ....
ആ നാലുകെട്ടിന്റെ മുറ്റത്തെ കല്ലും ചരലും ചവുട്ടി വേണം നടുമുറ്റത്തെ താമര കുളത്തില്‍ എത്താന്‍ ....
ഞാന്‍ ആ പടിപ്പുര കടന്നു മുന്നോട്ടു പോകണോ വേണ്ടയോ ഒരുപാട് ആലോചിച്ചു ...
അവസാനം നീ തന്നെ എന്റെ കൈ പിടിച്ചു കല്ലും ചരലും ചവുട്ടി നിന്റെ ലോകത്തേക്ക് കൊണ്ട് പോയി ...
നിന്റെ ലോകത്തിലെ നടുമുറ്റത്തെ താമരപൂക്കളില്‍ ഒരു താമരപൂവായി ഞാന്‍ പിന്നെയും വിടരാന്‍ മടിച്ചു ...
വിടരാന്‍ മടിച്ച നിന്ന എന്നെ കണ്ടു നീ മറ്റു താമരപൂക്കളില്‍ നിന്നും എന്നെ വേറെ ആക്കി ...
നീ പിന്നെയും നിന്റെ പാട്ടും കഥകളും കൊണ്ട് എന്നെ നിന്റെ ലോകത്തേക്ക് കൊണ്ട് പോയി .......
നിന്റെ ലോകം എന്നെ അക്ഷരം എഴുതാന്‍ പഠിപ്പിച്ചു ..
അങ്ങിനെ എന്റെ അക്ഷരങ്ങളില്‍ എല്ലാം നീ മാത്രമായി നിറഞ്ഞു നിന്നു....
നിന്റെ ലോകത്തിന്റെ നാലുകെട്ടില്‍ ഞാനും ഒരു വാടാത്ത താമര പൂവ്വായി .....
നിന്റെ നടുമുറ്റത്തെ താമരകുളത്തിലെ ഒരു വിടര്‍ന്ന താമരയായി നിറഞ്ഞു തുളുമ്പി നില്‍ക്കുന്നു ......

Wednesday, April 13, 2011

കണിക്കൊന്ന പൂക്കള്‍ .....


kanikkonna00003

ഐശ്വര്യത്തിന്റെ  നിറമായ
മഞ്ഞയില്‍ കുളിച്ചു സുന്ദരിയായി നില്‍ക്കുന്ന .
കണിക്കൊന്ന പൂവ്വേ .....
 നീ മാത്രം എന്തേ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം  വരുന്നത് ??
 കൃഷ്ണനോട് നിനക്ക് ഇപ്പോഴും പിണക്കമാണോ ??
നിന്റെ കണ്‍ കുളിര്‍പ്പിക്കുന്ന പീത നിറം
കൃഷ്ണന്റെ ഉടയാടകളിലും ഉണ്ടല്ലോ ...
എന്നിട്ടും .....
നീ എന്തേ ഒരിക്കലും കണ്ണന്റെ മാറിലെ
വനമാല പൂക്കളില്‍ ഒരുവളായി   മാറാത്തത് ??
എല്ലാവരെയും  പോലെ നിനക്കും ആഗ്രഹമില്ലേ
എന്നും കണ്ണന്റെ മാറിലെ വനമാല ആകാന്‍ ...
അതോ നീയും ശഠിച്ചുവോ കണ്ണന്റെ
വനമാലെ പൂക്കളില്‍ നീ മാത്രം മതിയെന്ന് ?
എന്നിട്ടും നീ എന്തേ കൃഷ്ണന് വേണ്ടി ഒരുങ്ങുന്നു ?
നിന്നെ എതിരേല്‍ക്കാന്‍ ....നിന്നെ കണികാണാന്‍ ..
കൃഷ്ണനും മോഹിക്കുന്നു ഉണ്ടാകാം അല്ലെ ??
നിന്നെയും കാത്തു ..നിന്നെ കണികാണാന്‍ നിന്റെ കൃഷ്ണനും ...
കൃഷ്ണന്റെ കൂടെ ഞങ്ങളും വിഷു ദിനത്തിനായി  കാത്തിരിക്കുന്നു ......

Monday, March 14, 2011

സാങ്കല്പികഭാവങ്ങള്‍

എല്ലാം സങ്കല്‍പ്പങ്ങള്‍ .....

നീ ഒരു സങ്കല്‍പം ...
ഞാന്‍ ഒരു സങ്കല്‍പം..

എല്ലാവരും ഉരുണ്ടതാണെന്ന് പറയുന്ന ഈ ഭൂമിയൊരു സങ്കല്‍പം ...
ചിലപ്പോള്‍ തൂ വെള്ളയും ചിലപ്പോള്‍ ഇളം നീലയും
 ചിലപ്പോള്‍ കാര്‍മേഘം വന്നു വെള്ളയും കറുപ്പും ആകുന്ന  
ആകാശമൊരു സങ്കല്‍പം ....
ആകാശത്തിന്റെ നിറം മാറുന്നത് അനുസരിച്ച്
 നിറം മാറുന്ന കടല്‍ ഒരു സങ്കല്‍പം ..
ഒരുപാട് പുഷ്പങ്ങള്‍ പ്രണയിക്കുന്ന.....
 കത്തി നില്‍ക്കുന്ന സൂര്യന്‍ ഒരു സങ്കല്‍പം ..
പൂ വെണ്ണിലാവു പൊഴിക്കുന്ന ...
ചെറിയ കുട്ടികള്‍ക്ക് സന്ധ്യ സമയത്ത് ചോറ് വാരി കൊടുക്കുമ്പോള്‍
അത്ഭുതത്തോടെ മുകളിലേക്ക് നോക്കി  കൈ ചൂണ്ടി കാണിച്ചു കൊടുക്കുന അമ്പിളിമാമനും കൊച്ചു നക്ഷത്രങ്ങളും എല്ലാം സങ്കല്‍പം..

കണ്ണ് കൊണ്ട് കാണാന്‍ കഴിയുന്നതൊക്കെ  സങ്കല്‍പം ...


എന്നാല് ഭംഗിയുള്ള ഏഴു നിറങ്ങളും കാണിച്ചുചിരിച്ചു നില്‍ക്കുന്ന  ക്ഷണികമായ മഴവില്ലേ ..
നിന്റെ ഈ ഭംഗിയില്‍ എത്ര മയിലുകള്‍ .
മതിമറന്നു നൃത്തം ചെയ്തു .....
നീ അറിയുന്നില്ലാ നീ വെറും ക്ഷണികമാണെന്ന്...
നിന്റെ ഈ ഭംഗിയുള്ള നിറങ്ങള്‍ പോയാല്‍ നീ  വെറും 
അര്‍ത്ഥശൂന്യമായ ജീവനില്ലാത്ത വെള്ള നിറമാണെന്ന് ....
ഈ സാങ്കല്പിക ലോകത്തില്‍ നീയും ഒരു സങ്കല്‍പം ..

എന്റെ മഴവില്ലേ .... എന്നോടുള്ള നിന്റെ സ്നേഹവും  ......
നിന്നോടുള്ള എന്റെ സ്നേഹവും .... 
അതും വെറും  ഒരു  സാങ്കല്പികമായിരുന്നോ  ????
അതോ സ്വപ്നമായിരുന്നോ ???
അതോ അത് നിന്റെ ഭാഷയില്‍ പറഞ്ഞാല്‍
 വെറും 'കല്ല്‌ വെച്ച നുണകള്‍'  ആയിരുന്നോ ???
Monday, March 7, 2011

എന്റെ മിഴികള്‍

എനിക്ക് നിന്നെ കുറിച്ച്  ഒന്നും അറിയില്ല...
അല്ലെങ്കിലും ഞാന്‍ ഒരിക്കലും ഒരു എഴുത്തുകാരിയല്ലാ 
നിന്നെ ഞാന്‍ എങ്ങിനെ എന്റെ അക്ഷരങ്ങളില്‍ പകര്‍ത്തും  
മലയാളത്തിലെ കടിച്ചാല്‍ പൊട്ടാത്ത  ഭാഷയും  അറിയില്ല 
എങ്കിലും ഞാന്‍ എന്റെ അക്ഷരങ്ങളില്‍ നിന്നെ വരയ്ക്കുന്നു 
എങ്ങിനെ എനിക്ക് നിന്നെ കിട്ടി ?
ആരോ ചെയ്തു തന്ന പുണ്യം
നീ ഒരു ആഴ കടല്‍  ആണ് എന്റെ മുമ്പില്‍ 
എനിക്ക് ആ കടലില്‍ നിന്ന് 
വിലമതിക്കാന്‍ പറ്റാത്ത അത്രമുത്തുകളും പവിളങ്ങളും കിട്ടി
പലപ്പോഴും കാറും കോളും കൊണ്ട് നീ ഇരമ്പി മറിയുമ്പോള്‍ 
എന്റെ നനുത്ത തലോടലില്‍ നീ ശാന്തനായി ഭംഗി ഉള്ള 
ഒരു നീല കടല്‍ ആയി മാറുന്നത് ഞാന്‍ അറിയാറുണ്ട്
എന്റെ ഒരു നേര്‍ത്ത വിളിയില്‍ 
നീ ഈ ലോകം മുഴുവന്‍ മറക്കുന്നത് ഞാന്‍ അറിയാറുണ്ട്
ലോകത്തിന്റെ ഏതോ ഒരു മൂലയില്‍ എനിക്ക് വേണ്ടി കാത്തിരിക്കുന്ന
അല്ലാ എന്റെ ശബ്ദം കേള്‍ക്കാന്‍ വേണ്ടി കാത്തിരിക്കുന്ന നീ
നിന്നെ ഞാന്‍ എങ്ങിനെ എന്റെ വാക്കുകളില്‍ ഒതുക്കും
പണ്ട് ആരോ പറഞ്ഞ പഴമൊഴി 
തലയില്‍ വെച്ചാല്‍ പേന് അരിക്കും 
തറയില്‍ വെച്ചാല്‍ ഉര്മ്പ് അരിക്കും 
അതാണ്‌ നിനക്ക് ഞാന്‍ 
ഞാന്‍ ഇത്രയും ഭാഗ്യം ചെയ്തിട്ടുണ്ടോ ???
ആരോ ചെയ്തു വെച്ച പുണ്യം 
എന്റെ കൈ പിടിച്ചു എഴുതാന്‍ പഠിപ്പിക്കുന്ന
എന്നെ ചിരിപ്പിക്കുന്ന
എന്നെ കൊഞ്ചിക്കുന്ന  എന്നെ കളിപ്പിക്കുന്ന
എനിക്ക് പാട്ട് പാടി തരുന്ന
എന്റെ എല്ലാം എല്ലാം ആയ മണി മുത്തിന്  വേണ്ടി ......
ഇതിലും കൂടുതല്‍ ഞാന്‍ നിന്നെ പറ്റി എന്ത് പറയും....


White Sky is in my dream????
The white sky is in my dream????
No....

And it is so ugly to look at because it doesn't have any life to it..
But white is also a boring color for the sky
Also I must admit that the snow is white and white is fine for the snow
 But not for the sky
God please paint the sky blue tomorrow because I can't stand to look at that boring white sky
God I want you to give some life to that sky by tomorrow
Please don't forget that.....

Because I am begging you to do something about that sky
God When you finish painting the sky with paint and a brush
 then you will be able to add some stars at night...
And make that stars shine at night and
I beat that people like me and others will start to pay attention to the sky again .....

Tuesday, March 1, 2011


ഇങ്ങിനെ ഭൂമിയിലും ആകാശത്തിനു ഇടയ്ക്കു നില്ക്കാന്‍ ഒരു മോഹം ......

കാര്മെഘങ്ങള്‍ക്ക് ഇടയിയില്‍ നിന്നും നക്ഷത്രങ്ങളെ തെരയുന്നു .....
അതാ ഒരു നക്ഷത്രം കാര്‍മേഘങ്ങള്‍ക്കിടയില്‍ നിന്നും കണ്‍ ചിമ്മിയോ ??
താഴെ അഗാദമായ ഗര്തതിലക്ക് വീണു പോകാതെ .....
ഉയരങ്ങളിക്ക്.....
 പറന്നു  പറന്നു ......
 കാര്മെഘത്തിന്റെ ഇടയില്‍ നിന്നും....
ആ കണ്ണ് ചിമ്മുന്ന .....
 നക്ഷത്രത്തെ കൈ കുമ്പിളില്‍ ഒളിപ്പിക്കാന്‍  ഉള്ള
മോഹവുമായി ..... 

Monday, February 28, 2011

 രാവിലെ 6 മണിക്ക് തന്നെ അവന്‍ പറഞ്ഞപോലെ രാമ ക്ഷേത്രത്തില്‍ എത്തി ..
എനിക്ക് അവനെ അറിയുവോ ?? ..
അവന്റെശബ്ദമറിയാം...
അവന്റെ ഗന്ധമറിയാം...
അവന്റെ ചിരി .....അത് എന്റെ കാതുകളില്‍ എപ്പോഴും ഉണ്ടാകും ...
അവന്റെ പാട്ട് ... ഉമ്ബായ് യുടെ ഗസല്‍ പാട്ടുകള്‍ ..ശ്യാമ സുന്ദര പുഷ്പമേ ....
എനിക്ക് വേണ്ടി അവന്‍ പാടുന്നത്....  
അങ്ങിനെ ഉള്ള അവനെ എനിക്ക് അറിയില്ലാ എന്ന് ഞാന്‍ എങ്ങിനെ പറയും ....
അറിയാം ....
എന്നാലും ....

പറഞ്ഞ പോലെ രാവിലെ തന്നെ ക്ഷേത്രത്തില്‍ എത്തി ...
രാമാ അവന്‍ ഉണ്ടാകില്ലേ ??
അറിയാതെ രാമനെ വിളിച്ചുപോയി  ...
എന്റെ ഇഷ്ട ദൈവം ഒരിക്കലും രാമന്‍ ആയിരുന്നില്ല...
എന്നിട്ടും വിളിച്ചു പോയി ..
അതാ നില്‍ക്കുന്നു അത് അവന്‍ തന്നെ ...
അവന്റെ കണ്ണുകളിലെ ആ തിളക്കം മുഖത്തെ ആ സന്തോഷം ...
ചെറിയ കുട്ടിയെ പോലെ എന്റെ അടുത്തേക്ക് വരുന്നു ...
ഞാനും സ്വപ്നതിലാണോ  കൃഷ്ണാ ?????....
എനിക്കറിയില്ലാ .... ഇപ്പോള്‍  കൃഷ്ണനെ യാണ് വിളിക്കുന്നത്‌ ...
എന്റെ ഇഷ്ട ദൈവമായ കൃഷ്ണന്‍ .. ..
രാമാ ക്ഷേത്രത്തില്‍ കൃഷ്ണനെ വിളിച്ചു പോയാല്‍ ...
തെറ്റൊന്നുമില്ല എന്റെ മനസ്സ് പറയുന്നു ..
പിന്നെ ശരിക്കും കൃഷ്ണനായിട്ടല്ലേ അവന്‍ വരുന്നത് ...
ഞാന്‍ രാധ യാണോ അറിയില്ലാ ...
എന്തായാലും രുഗ്മിണി അല്ല .....
എനിക്ക് കൃഷ്ണന്റെ രാധ ആയാല്‍ മതി ...  
കൃഷ്ണനോട് എപ്പോഴും അടികൂടുന്ന കുശുമ്പതി  രാധ ..
കൃഷ്ണന്റെ ഏറ്റവും പ്രിയപെട്ടവള്‍....
രാധേ കൃഷ്ണാ ...
എപ്പോഴും കൃഷ്ണന്റെ കൂടെ  ഉണ്ടാകുന്ന രാധ  ...
അങ്ങിനെ ഉള്ള  കൃഷ്ണന്റെ രാധയായി ഞാന്‍ രാമ ക്ഷേത്രത്തില്‍ നില്‍ക്കുവാ .....


അവന്‍ എന്റെ അടുത്തേക്ക് വരുന്നു......
ഞാന്‍ കാണുന്നു അവനെ ....
അവന്‍ എന്നെയും കാണുന്നു ......
 അവനു എന്നെ കണ്ടിട്ട് എന്താണ് പറയേണ്ടതെന്ന് അറിയുന്നില്ലാ ...
എനിക്കും അങ്ങിനെ തന്നെ ...
മണിക്കൂറുകളോളം സംസാരിക്കുന്ന ഞങ്ങള്‍ക്ക് ഇപ്പൊ വാക്കുകള്‍ ഇല്ലാ മിണ്ടാന്‍ !!!!!!
കണ്ണുകള്‍ ഒരുപാട് എന്തൊക്കെയോ പറയുന്നു ...
രാവിലെ ഉള്ള ഇളം തണുപ്പില്‍ അവന്റെ മുഖം ചെറുതായി ചുവന്നുവോ ??
അതോ എന്നെ കണ്ട സന്തോഷമാണോ   ????
  അറിയില്ലാ ....
എന്റെ കൈകളില്‍ മെല്ലെ ഒന്ന് അറിയാതെ അവന്‍ തൊട്ടുവോ ??? ...
അതോ എനിക്ക് തോനിയതോ????

അവന്‍ പറയുമായിരുന്നു  ...
നീ  സെറ്റ് സാരി ഉടുത്ത്‌
 മുടിയില്‍ മുല്ലപ്പൂവും ചൂടി
 നെറ്റിയില്‍ ചന്ദന കുറിയുമായി
 ഒരു നാടന്‍ പെണ്ണായി വരണമെന്ന് ....
അങ്ങിനെ തന്നെ ഞാന്‍ വന്നിട്ടുണ്ട് ....
അവന്റെ ശബ്ദം എന്റെ കാതുകളില്‍..
എടി നീ ഈ സാരിയില്‍ ഒരുപാട് സുന്ദരിയാ...
അവന്റെ സ്ഥിരം പല്ലവി .....
ഞാന്‍ എന്ത് ഡ്രസ്സ്‌ ചെയ്താലും അവന്റെ കണ്ണില്‍ ഞാന്‍ സുന്ദരിയാണ് ....
എങ്കിലും നേരിട്ട് അവന്‍ പറഞ്ഞത് കേട്ട് ഞാന്‍ നാണിച്ചുവോ????
 അറിയില്ലാ ......
ഇപ്പൊ എന്റെ കൈ വിരലില്‍ അവന്‍ മെല്ലെ തൊട്ടു ...
എനിക്ക് തോനിയതല്ലാ ....
ശരിക്കും ...തൊട്ടു ...
ഈശ്വരാ ...
രാമാ ക്ഷേത്രത്തില്‍ കൃഷ്ണനും രാധയും .......
എനിക്ക് ഒരിക്കലും സീതയാകാന്‍ കഴിയില്ലാ ...
പിന്നെ രാധയെങ്കിലും ആകട്ടെ .....

ഇതുവരെ കാണാത്ത  രാമക്ഷേത്രം ....
അവന്റെ കൂടെ ഞാനും .....
രാവിലെ ആയതുകൊണ്ടാവും അധികം ആരും ഇല്ലാ ..
അല്ലെങ്കില്‍ രാമന്‍ വിചാരിച്ചുകാണും ഈ രാധയ്ക്കും കൃഷ്ണനും മാത്രമാകട്ടെ ഇന്ന് ഞാന്‍ എന്ന് ...
രാമാ ക്ഷമിക്കണേ .....
എന്റെ ഭ്രാന്തിനു നീ ക്ഷമിക്കണേ ....

അവന്റെ കൈകള്‍ ഇടയ്ക്കിടയ്ക്ക് എന്റെ കൈ വിരലുകളില്‍ അറിയാതെ എന്ന പോലെ തൊടുന്നത് ഞാന്‍ അറിയുന്നുണ്ട് ...
അവന്‍ ശരിയാകാന്‍  തുടങ്ങി ..
സംസാരിക്കാന്‍ തുടങ്ങി ...
ക്ഷേത്രത്തെ പറ്റി എനിക്ക് പറഞ്ഞു തരികയാണ് ..
ഞാന്‍ ആദ്യമായി വരുകയല്ലെ ..
ഞാനും കേള്‍ക്കുന്നു കഥ കേള്‍ക്കുന്ന പോലെ ..
കഥയുടെ ഇടക്കാണ്‌ അവന്‍ പറയുന്നത്...
 ശരിക്കും നിനക്ക് ചന്ദനത്തിന്റെ ഗന്ധം ഉണ്ടെടി ....
ഞാന്‍ എന്താ പറയുവാ ....
രാമക്ഷേത്രമല്ലേ ....

അങ്ങിനെ അവന്റെ കൂടെ ഞാന്‍ രാമനെ തൊഴുതു ...
എന്റെ ഇഷ്ടദൈവം ഒരിക്കലും രാമന്‍ അല്ലായിരുന്നു ...
എന്നാല്‍ ഇന്ന് അവന്റെ കൂടെ തോഴുമ്പോള്‍ രാമനും  എന്റെ ഇഷ്ട ദൈവമായി മാറുമോ ??? അറിയില്ലാ .....
രാമാ ക്ഷേത്രത്തില്‍ കൃഷ്ണന്റെ വിളിക്കുന്ന........
 കൃഷ്ണന്റെ ഏറ്റവും പ്രിയപെട്ടവളായ കുശുമ്പതി രാധയാവുക യ ണോ ഞാന്‍ ?????
അറിയില്ലാ ...
രാമാ ക്ഷമിക്കണേ ...
എനിക്കൊരിക്കലും നിന്റെ സീതയകാന്‍ കഴിയില്ലാ .....

ഡീ നിനക്ക് എന്താ കഴിക്കണ്ടത് ??
 അവന്റെ ചോദ്യം ...
നിനക്കറിയില്ലേ എനിക്കെന്താ വേണ്ടതെന്ന്‌??
മസാല ദോശ ഡാ ...അത് മതി ....
അവന്‍ പിന്നെ ശരിക്കും എന്റെ കൃഷ്ണന്‍  ആയി മാറുകയായിരുന്നു ..
പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകളുമായി.....

 
Wednesday, February 9, 2011


നീലക്കുരുഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍  നിന്നെ പ്രതീക്ഷിച്ചു നിന്നൂ .............
ഞാന്‍ നിന്നെയും പ്രതീക്ഷിച്ചു നിന്നൂ ..............

Sunday, February 6, 2011

Some times...............

  
Sometimes  I’m happy
SometimesI’m  sad
Sometimes I’m lonely
But sometimes I’m also angry       

Sometimes I’m Kind
Sometimes I’m helpful
Sometimes I’m humble
But sometimes I’m boastful

Sometimes I’m funny
Sometimes I’m corny
Sometimes I’m Friendly
But sometimes I’m stubborn

Sometimes I ask myself
Why sometimes “im like this
Is it always, that is will be sometimes
Or forever it will be?

What's the point
why I'm writing like this
Is there somebody
That looks like me?

Hey dude why are you laughing?
Is there something funny
In this poem????
Just tell me I want to know..