സ്വപ്നലോകത്തില്‍ കൂടി ഒഴുകുകയാണ് ഞാന്‍ .....
അവിടെ പൂക്കളും ശലഭവും ചന്ദ്രനും നക്ഷത്രങ്ങളും ...
ഭൂമിയും ആകാശവും കടലും പുഴയും എല്ലാം ഉണ്ട് ...
അവക്കെല്ലാം പുതിയ രൂപങ്ങള്‍ ഭാവങ്ങള്‍ ....
ഭൂമിയില്‍ പതിക്കുന്ന ചന്ദ്രന്റെ നിലാവിന്
മഴവില്ലിന്റെ നിറങ്ങള്‍ ....
നക്ഷത്രങ്ങള്‍ക്ക് ഉദയസൂര്യന്റെ തിളക്കം ...
കടലില്‍ ഊര്‍ന്നു പോകുന്ന അസ്തമയ സൂര്യന് ..
ചെഞ്ചായം പൂശി നില്‍ക്കുന്ന ആകാശത്തിനോട്
പതിവില്ലാത്ത ഒരു പ്രണയം പോലെ പോകാന്‍
മടിച്ചു നില്‍ക്കുന്നു .....
ഈ സ്വപ്ന ലോകത്തില്‍ അവന്റെ ശബ്ദം
എന്റെ കാതുകളില്‍ മന്ത്രിക്കുന്നു ....
എടി പൊട്ടി പെണ്ണെ നിനക്കെന്താ എന്നെ ഒന്ന് സ്നേഹിചൂടെ ??
അവന്റെ ജീവന്റെ രൂപവും താളവും
ഇപ്പോള്‍ ഞാന്‍ ആണെന്ന പോലെ ....
അവന്റെ കണ്ണില്‍ എന്നെ നോക്കി ഞാനും പറഞ്ഞു
എനിക്ക് നിന്നെ ഒട്ടും ഇഷ്ടമല്ലാ ,,,,
എന്റെ ഇഷ്ടമില്ലായ്മയുടെ ഇഷ്ടത്തില്‍
സൂര്യന്‍ കുറച്ചു കൂടി ചായങ്ങള്‍
ആകാശത്തിന്റെ കവിളിണയില്‍
ചാലിച്ചുവോ ?????
ഈ സൂര്യന്‍ ഇന്ന് അസ്തമിക്കാതിരുന്നെങ്കില്‍ ..
ആകാശത്തിന്റെ കവിളിണയെ ചുവപ്പിച്ചു
കൊഞ്ചിച്ചും സ്നേഹിച്ചും അങ്ങിനെ അങ്ങിനെ ..
വെറുതെ മോഹിച്ചു പോകുന്നു ഞാനും ....