എങ്ങു നിന്നോ പറന്നു വന്ന ഒരു ചിത്ര ശലഭം ....
എന്റെ വിരല്‍ തുമ്പില്‍ നിന്നും വിട്ടു പറന്നു പോകുന്നില്ലാ ...
നീ എന്തിനു എന്റെ വിരല്‍ തുമ്പില്‍ പിടിച്ചു ആടുന്നു ??
നിനക്ക് നിറങ്ങളും മണങ്ങളും മധുവും ഉള്ള ലോകത്തേക്ക് പറന്നു പോയികൂടെ ??
നിന്റെ ലോകം അതല്ലേ ??
എന്നും ഒരുപാട് എന്നോട് പിണങ്ങും ...
ഞാന്‍ വിചാരിക്കും പാവം ഇനി എന്റെ വിരല്‍ തുമ്പില്‍ ആടാന്‍ വരില്ലാ എന്ന് ..
പിന്നെയും കുറച്ചു കഴിഞ്ഞാല്‍ ഇതാ വരുന്നു തലയും കുനിച്ചു ..
ഒരു ചെറു മന്ദസ്മിതവുമായി ....
ഇപ്പോള്‍ ഉറങ്ങുന്നതും ഉണരുന്നതും എന്റെ കൈകുമ്പിളില്‍ ...
ഇണക്കങ്ങളെക്കാള്‍ അധികം പിണക്കം ..
ആ പിണക്കം കഴിഞ്ഞാല്‍ ഒരുപാട് ഒരുപാട് ഇഷ്ടം ...
ഇനി ഈ ചിത്ര ശലഭത്തെ ഞാന്‍ എന്ത് ചെയ്യും ???
എന്റെ കൈകുമ്പിളില്‍ ഒതുക്കാം അല്ലേ !!!!!!!