പറയാത്ത വാക്കുകളുടെ
പ്രണയത്തുടിപ്പിന്റെ ചുവപ്പ് പോലെ
കളകള മൊഴുകുന്ന അരുവിതൻ കരയിലെ
ഇളം വെയിലേറ്റു കിടക്കുന്ന
ഒരു നുറുങ്ങു സ്വപ്നതുണ്ട് പോലെ ..
മഴ ഉപേക്ഷിച്ച് പോയ
ഒരു കുഞ്ഞു തുള്ളിയിൽ വിരിയുന്ന
മഴവിൽ നനവ് പോലെ ..
ഞാൻ നട്ടു പിടിപ്പിക്കുന്ന
സ്വപ്നചെടികളിൽ എല്ലാം
പൂക്കുന്നത് നിന്റെ പ്രണയ പൂക്കളെന്നു
എഴുതാത്ത കവിതയിലെ വാക്കുകൾ മൊഴിയുന്നു
തൂലികയിലൂടോഴുകുന്ന കരളില്ന്റെ കാതലിനോട് ..