ചുമപ്പും പച്ചയും നീലയും മഞ്ഞയും ....
കുറെ നിറമുള്ള ചായങ്ങള്‍ .....
നിറങ്ങള്‍ കൊണ്ടൊരു ലോകം ...
നിറങ്ങളുടെയും പെന്‍സില്‍ തുമ്പിന്റെയും
ഇടയില്‍ പറയാതെ പറയുന്ന കുറെ നിറമുള്ള സ്വപ്‌നങ്ങള്‍ ....
ആ പറയാതെ പറയുന്ന സ്വപ്നങ്ങളില്‍
കണ്ണും നട്ടു ഞാന്‍ നോക്കിയിരിക്കയാണ് ..
എനിക്കൊന്നും മനസ്സിലാകുന്നില്ലാ
എന്നെങ്കിലും ഈ നിറങ്ങള്‍ക്ക് ഒരു രൂപം ഉണ്ടാകുമോ ??
ആ രൂപത്തിന് നിറങ്ങള്‍ കൊണ്ടൊരു ജീവന്‍ ഉണ്ടാകുമോ ??
അതോ ജലകണങ്ങളില്‍ അറിയാതെ വീണുപോയ മഴവില്ല് പോലെ
അര്‍ത്ഥമില്ലാത്ത അപൂര്‍ണമായ വരകളായി മാറുമോ ?????