മരങ്ങളെ വേദനിപ്പിക്കുന്ന കാറ്റില്‍
മദിച്ച് പെയ്യാന്‍ വെമ്പിയ മഴ നാടുവിട്ടു
കവുങ്ങിന്‍ തലപ്പുകള്‍ മുട്ടി ഉരുമ്മി
നനയാത്ത ചുംബനങ്ങള്‍ കൈമാറി
നനയാത്ത ചുംബനങ്ങള്‍ കൈമാറി
അകത്തലച്ചു കയറിയ ഈറന്‍ കാറ്റ്
മുത്തശിയുടെ നാമജപം കൊണ്ടുപോയി
മുത്തശിയുടെ നാമജപം കൊണ്ടുപോയി
സുന്ദരിപൂവിന്റെ തളിരിതളുകള്‍
കരഞ്ഞു കരഞ്ഞു മണ്ണലിഞ്ഞു
പാതാളത്തിലെ ആണ്‍ചീവീടുകള്‍
ഭൂമിപ്പുറത്തെത്തിനോക്കി മഴയെക്കാണാതെ
സംഘവിലാപം തുടങ്ങി
പാതിയായ കിളിവീടുപേക്ഷിച്ചു
അന്നം കിട്ടാതെ മരംകൊത്തി പിണങ്ങിപ്പോയി
അടുക്കളയിലെക്കെത്തി നോക്കിയിരുന്ന
കാക്കകള്‍ അമര്‍ഷത്തോടെ കൂടണഞ്ഞു
ചേവലിടാന്‍ ഒറ്റക്കാലില്‍ നൃത്തം ചെയ്ത പൂവങ്കോഴി
മാനത്തേക്ക് തല വളച്ചുയര്‍ത്തി
കുക്കുടരാഗത്തില്‍ പ്രതിഷേധമറിയിച്ചു
പുതുമണ്ണിന്റെ മദഗന്ധം നുകരാന്‍
മേക്കാച്ചിതവളകള്‍ ആനന്ദ നൃത്തമാടി
കരഞ്ഞു കരഞ്ഞു മണ്ണലിഞ്ഞു
പാതാളത്തിലെ ആണ്‍ചീവീടുകള്‍
ഭൂമിപ്പുറത്തെത്തിനോക്കി മഴയെക്കാണാതെ
സംഘവിലാപം തുടങ്ങി
പാതിയായ കിളിവീടുപേക്ഷിച്ചു
അന്നം കിട്ടാതെ മരംകൊത്തി പിണങ്ങിപ്പോയി
അടുക്കളയിലെക്കെത്തി നോക്കിയിരുന്ന
കാക്കകള്‍ അമര്‍ഷത്തോടെ കൂടണഞ്ഞു
ചേവലിടാന്‍ ഒറ്റക്കാലില്‍ നൃത്തം ചെയ്ത പൂവങ്കോഴി
മാനത്തേക്ക് തല വളച്ചുയര്‍ത്തി
കുക്കുടരാഗത്തില്‍ പ്രതിഷേധമറിയിച്ചു
പുതുമണ്ണിന്റെ മദഗന്ധം നുകരാന്‍
മേക്കാച്ചിതവളകള്‍ ആനന്ദ നൃത്തമാടി
അമ്മിക്കല്ലില്‍ അലസഗമനം നടത്തിയിരുന്ന
ഒറ്റക്കാലന്‍ഒച്ചുകള്‍ തല ഉള്‍വലിച്ചു അപകര്‍ഷരായി
മണ്ണപ്പം ചുട്ടുകൊണ്ടിരുന്ന ഞാഞ്ഞൂലുകള്‍
ഭൂമിയുടെ വാതിലടച്ച് ഉറക്കത്തിലാണ്ടു
കുപ്പായമുരിഞ്ഞുകൊണ്ടിരുന്ന കറുമ്പന്‍ മൂര്‍ഖന്‍
വേദനക്കിടയിലും ആകാശത്തോട് പുഞ്ചിരിച്ചു
കാറ്റ്.....അത് അഷ്ടദിക്കുകളും നിറഞ്ഞാടുകയാണ്
തുലാവര്‍ഷപ്പകര്ച്ചയില്‍ ഇങ്ങനെയാണത്രേ
പക്ഷെ അവള്‍ക്കു അതൊരു സംഗീതമായിരുന്നു
അതിമാരുതരാഗം..[അങ്ങനെയൊന്നുണ് ടോ...?]
ഉത്തരത്തില്‍ രണ്ടു വെളുത്ത പല്ലികള്‍
പോരിനൊരുങ്ങി മുഖാമുഖം നില്‍ക്കുന്നു
പൊടുന്നനെ അവളുടെ കണ്ണുകള്‍ കാളിന്ദിയായി
അറ്റ് വീഴത്തപ്പെട്ട് പിടക്കുന്ന ഒരു വാല്‍
ഏതു നിമിഷവും അവളുടെ കണ്ണിലലിയുമെന്ന്
ഇമയനക്കങ്ങളില്ലാതെ ധ്യാനത്തിലെന്നപോല്‍
അവളും,വാലുകള്‍ ഇളക്കി വെളുത്തപല്ലികളും
ഇതൊരു യുദ്ധ പ്രഖ്യാപനമല്ലെന്നും
സുരതാനുരാഗത്തിന്റെ ആദ്യ സന്ദേശങ്ങളാണെന്നും
തിരിച്ചറിയുമ്പോഴേക്കും വെളുത്ത പല്ലികള്‍
അവളുടെ നനുത്ത ചുവന്ന കൈവെള്ളയില്‍
അധരസുരതം തുടങ്ങിയിരുന്നു
കൈവെള്ളയില്‍ നിന്നു പനിചൂട് ഉടല്‍ നിറഞ്ഞു
പിന്നെയൊരു തേരോട്ടമായിരുന്നു
ഇപ്പോള്‍ തേരിനു മുന്നിലെ കുതിര അവളാണ്
പുറത്തു കാറ്റ് വധിച്ച മരങ്ങളുടെ അന്ത്യവിലാപങ്ങള്‍
നാടുവിട്ടുപോയ കരിമേഖങ്ങള്‍ ഉള്ഭയത്തോടെ
തിരികെ വന്നിട്ടുണ്ടാകണം
മഴപ്പാറ്റകളുടെ വെളിച്ചപ്രയാണങ്ങള്‍
ആണ്‍ പല്ലിയുടെ അധിനിവേശം
ഇരയാക്കപ്പെട്ടവളുടെ ചെറുത്തുനില്‍പ്പ്
ഇപ്പോള്‍ ഒരിലയില്‍ , അരയാലിലയില്‍
പൊങ്ങിപ്പറന്ന് കരിമേഘങ്ങള്‍ക്കിടയിലൂടെ
അങ്ങനെ പറന്നു അവള്‍ ..പക്ഷെ എവിടെ അവര്‍
എന്നേ പ്രലോഭനത്തിന്റെ മല കയറ്റിയ
വെളുത്ത പല്ലികള്‍ ..?
ഒറ്റക്കാലന്‍ഒച്ചുകള്‍ തല ഉള്‍വലിച്ചു അപകര്‍ഷരായി
മണ്ണപ്പം ചുട്ടുകൊണ്ടിരുന്ന ഞാഞ്ഞൂലുകള്‍
ഭൂമിയുടെ വാതിലടച്ച് ഉറക്കത്തിലാണ്ടു
കുപ്പായമുരിഞ്ഞുകൊണ്ടിരുന്ന കറുമ്പന്‍ മൂര്‍ഖന്‍
വേദനക്കിടയിലും ആകാശത്തോട് പുഞ്ചിരിച്ചു
കാറ്റ്.....അത് അഷ്ടദിക്കുകളും നിറഞ്ഞാടുകയാണ്
തുലാവര്‍ഷപ്പകര്ച്ചയില്‍ ഇങ്ങനെയാണത്രേ
പക്ഷെ അവള്‍ക്കു അതൊരു സംഗീതമായിരുന്നു
അതിമാരുതരാഗം..[അങ്ങനെയൊന്നുണ്
ഉത്തരത്തില്‍ രണ്ടു വെളുത്ത പല്ലികള്‍
പോരിനൊരുങ്ങി മുഖാമുഖം നില്‍ക്കുന്നു
പൊടുന്നനെ അവളുടെ കണ്ണുകള്‍ കാളിന്ദിയായി
അറ്റ് വീഴത്തപ്പെട്ട് പിടക്കുന്ന ഒരു വാല്‍
ഏതു നിമിഷവും അവളുടെ കണ്ണിലലിയുമെന്ന്
ഇമയനക്കങ്ങളില്ലാതെ ധ്യാനത്തിലെന്നപോല്‍
അവളും,വാലുകള്‍ ഇളക്കി വെളുത്തപല്ലികളും
ഇതൊരു യുദ്ധ പ്രഖ്യാപനമല്ലെന്നും
സുരതാനുരാഗത്തിന്റെ ആദ്യ സന്ദേശങ്ങളാണെന്നും
തിരിച്ചറിയുമ്പോഴേക്കും വെളുത്ത പല്ലികള്‍
അവളുടെ നനുത്ത ചുവന്ന കൈവെള്ളയില്‍
അധരസുരതം തുടങ്ങിയിരുന്നു
കൈവെള്ളയില്‍ നിന്നു പനിചൂട് ഉടല്‍ നിറഞ്ഞു
പിന്നെയൊരു തേരോട്ടമായിരുന്നു
ഇപ്പോള്‍ തേരിനു മുന്നിലെ കുതിര അവളാണ്
പുറത്തു കാറ്റ് വധിച്ച മരങ്ങളുടെ അന്ത്യവിലാപങ്ങള്‍
നാടുവിട്ടുപോയ കരിമേഖങ്ങള്‍ ഉള്ഭയത്തോടെ
തിരികെ വന്നിട്ടുണ്ടാകണം
മഴപ്പാറ്റകളുടെ വെളിച്ചപ്രയാണങ്ങള്‍
ആണ്‍ പല്ലിയുടെ അധിനിവേശം
ഇരയാക്കപ്പെട്ടവളുടെ ചെറുത്തുനില്‍പ്പ്
ഇപ്പോള്‍ ഒരിലയില്‍ , അരയാലിലയില്‍
പൊങ്ങിപ്പറന്ന് കരിമേഘങ്ങള്‍ക്കിടയിലൂടെ
അങ്ങനെ പറന്നു അവള്‍ ..പക്ഷെ എവിടെ അവര്‍
എന്നേ പ്രലോഭനത്തിന്റെ മല കയറ്റിയ
വെളുത്ത പല്ലികള്‍ ..?
... കാറ്റും മഴയും.., ഒടുവില്‍ വെളുത്ത പല്ലികളും ചെര്‍ന്നോരാ വിശേഷ ചേരുവ വളരെ നന്നായി !
ReplyDelete"വെളുത്ത പല്ലികള്‍ " Unbeatable Symbolization !!
വളരെ Technically അതിലെ രസ -രാഗ - രാചികള്‍ അടക്കം ചെയ്തിരിക്കുന്നു ...
വിഷയാവതരണത്തിന് കൊടുത്ത ആ ഒരു മറവ് , തന്നെയാണ് അതിന്റെ സുഖവും , കൌതുകവും .. ;) :) Congratz...