അവളുടെ മുഖം അവള്‍ക്കു തന്നെ അന്യമായിപോകുന്നു ..
എവിടെ ഒക്കെയോ അവളില്‍ അവന്‍ നിറഞ്ഞു നിന്നിരുന്നു ..
ഇന്ന് അവനുവേണ്ടിയുള്ള അവളുടെ കണ്ണിലെ
അവസാനത്തെ സ്നേഹ കടലും വറ്റി വരണ്ടു..
ഇനി അതില്‍ തിരകള്‍ ഇല്ലാ ..
കരയെ പുണരാന്‍ വെമ്പി
ആര്‍ത്തു അലച്ചു മദിച്ച് വരുന്ന തിരകളേ ..
നിങ്ങള്ക്ക് ഇനി തിരിച്ചു പോയി
അനന്തമായ ആകാശത്തെ പുണരാം ..
സിരകളിലൂടെ കറുത്ത രക്തം ഓടുന്നു ..
ഹൃദയത്തിന്റെ കവാടത്തില്‍ ഇതേവരെ
അവളുടെ ഇഷ്ടവര്‍ണ്ണമായ ചുവപ്പിനു പകരം
കറുത്ത വര്‍ണ്ണങ്ങള്‍ പടരുന്നു ..
കണ്ണ് പൂട്ടിയാലും കണ്ണ് തുറന്നാലും
നീചശക്തികളുടെ ഉച്ചത്തിലുള്ള അട്ടഹാസം മാത്രം .
ഒരു പെണ്ണിന്റെ ദീനമായ രോദനം ..
അവള്‍ക്കു ആരെയും കേള്‍പ്പിക്കാന്‍ കഴിയുന്നില്ലാ
അവള്‍ എവിടേക്ക് പോകും ..
ദൂരെ ഒരുപാട് നക്ഷത്രങ്ങള്‍ അവളെ
മാടി മാടി വിളിക്കുന്നു ..
ഒരു നക്ഷത്രത്തിലും അവള്‍ക്കു
തിളക്കം കാണുന്നില്ലാ ..
No comments:
Post a Comment