രാവിലെ 6 മണിക്ക് തന്നെ അവന്‍ പറഞ്ഞപോലെ രാമ ക്ഷേത്രത്തില്‍ എത്തി ..
എനിക്ക് അവനെ അറിയുവോ ?? ..
അവന്റെശബ്ദമറിയാം...
അവന്റെ ഗന്ധമറിയാം...
അവന്റെ ചിരി .....അത് എന്റെ കാതുകളില്‍ എപ്പോഴും ഉണ്ടാകും ...
അവന്റെ പാട്ട് ... ഉമ്ബായ് യുടെ ഗസല്‍ പാട്ടുകള്‍ ..ശ്യാമ സുന്ദര പുഷ്പമേ ....
എനിക്ക് വേണ്ടി അവന്‍ പാടുന്നത്....
അങ്ങിനെ ഉള്ള അവനെ എനിക്ക് അറിയില്ലാ എന്ന് ഞാന്‍ എങ്ങിനെ പറയും ....
അറിയാം ....
എന്നാലും ....
പറഞ്ഞ പോലെ രാവിലെ തന്നെ ക്ഷേത്രത്തില്‍ എത്തി ...
രാമാ അവന്‍ ഉണ്ടാകില്ലേ ??
അറിയാതെ രാമനെ വിളിച്ചുപോയി ...
എന്റെ ഇഷ്ട ദൈവം ഒരിക്കലും രാമന്‍ ആയിരുന്നില്ല...
എന്നിട്ടും വിളിച്ചു പോയി ..
അതാ നില്‍ക്കുന്നു അത് അവന്‍ തന്നെ ...
അവന്റെ കണ്ണുകളിലെ ആ തിളക്കം മുഖത്തെ ആ സന്തോഷം ...
ചെറിയ കുട്ടിയെ പോലെ എന്റെ അടുത്തേക്ക് വരുന്നു ...
ഞാനും സ്വപ്നതിലാണോ കൃഷ്ണാ ?????....
എനിക്കറിയില്ലാ .... ഇപ്പോള്‍ കൃഷ്ണനെ യാണ് വിളിക്കുന്നത് ...
എന്റെ ഇഷ്ട ദൈവമായ കൃഷ്ണന്‍ .. ..
രാമാ ക്ഷേത്രത്തില്‍ കൃഷ്ണനെ വിളിച്ചു പോയാല്‍ ...
തെറ്റൊന്നുമില്ല എന്റെ മനസ്സ് പറയുന്നു ..
പിന്നെ ശരിക്കും കൃഷ്ണനായിട്ടല്ലേ അവന്‍ വരുന്നത് ...
ഞാന്‍ രാധ യാണോ അറിയില്ലാ ...
എന്തായാലും രുഗ്മിണി അല്ല .....
എനിക്ക് കൃഷ്ണന്റെ രാധ ആയാല്‍ മതി ...
കൃഷ്ണനോട് എപ്പോഴും അടികൂടുന്ന കുശുമ്പതി രാധ ..
കൃഷ്ണന്റെ ഏറ്റവും പ്രിയപെട്ടവള്‍....
രാധേ കൃഷ്ണാ ...
എപ്പോഴും കൃഷ്ണന്റെ കൂടെ ഉണ്ടാകുന്ന രാധ ...
അങ്ങിനെ ഉള്ള കൃഷ്ണന്റെ രാധയായി ഞാന്‍ രാമ ക്ഷേത്രത്തില്‍ നില്‍ക്കുവാ .....
അവന്‍ എന്റെ അടുത്തേക്ക് വരുന്നു......
ഞാന്‍ കാണുന്നു അവനെ ....
അവന്‍ എന്നെയും കാണുന്നു ......
അവനു എന്നെ കണ്ടിട്ട് എന്താണ് പറയേണ്ടതെന്ന് അറിയുന്നില്ലാ ...
എനിക്കും അങ്ങിനെ തന്നെ ...
മണിക്കൂറുകളോളം സംസാരിക്കുന്ന ഞങ്ങള്‍ക്ക് ഇപ്പൊ വാക്കുകള്‍ ഇല്ലാ മിണ്ടാന്‍ !!!!!!
കണ്ണുകള്‍ ഒരുപാട് എന്തൊക്കെയോ പറയുന്നു ...
രാവിലെ ഉള്ള ഇളം തണുപ്പില്‍ അവന്റെ മുഖം ചെറുതായി ചുവന്നുവോ ??
അതോ എന്നെ കണ്ട സന്തോഷമാണോ ????
അറിയില്ലാ ....
എന്റെ കൈകളില്‍ മെല്ലെ ഒന്ന് അറിയാതെ അവന്‍ തൊട്ടുവോ ??? ...
അതോ എനിക്ക് തോനിയതോ????
അവന്‍ പറയുമായിരുന്നു ...
നീ സെറ്റ് സാരി ഉടുത്ത്
മുടിയില്‍ മുല്ലപ്പൂവും ചൂടി
നെറ്റിയില്‍ ചന്ദന കുറിയുമായി
ഒരു നാടന്‍ പെണ്ണായി വരണമെന്ന് ....
അങ്ങിനെ തന്നെ ഞാന്‍ വന്നിട്ടുണ്ട് ....
അവന്റെ ശബ്ദം എന്റെ കാതുകളില്‍..
എടി നീ ഈ സാരിയില്‍ ഒരുപാട് സുന്ദരിയാ...
അവന്റെ സ്ഥിരം പല്ലവി .....
ഞാന്‍ എന്ത് ഡ്രസ്സ് ചെയ്താലും അവന്റെ കണ്ണില്‍ ഞാന്‍ സുന്ദരിയാണ് ....
എങ്കിലും നേരിട്ട് അവന്‍ പറഞ്ഞത് കേട്ട് ഞാന്‍ നാണിച്ചുവോ????
അറിയില്ലാ ......
ഇപ്പൊ എന്റെ കൈ വിരലില്‍ അവന്‍ മെല്ലെ തൊട്ടു ...
എനിക്ക് തോനിയതല്ലാ ....
ശരിക്കും ...തൊട്ടു ...
ഈശ്വരാ ...
രാമാ ക്ഷേത്രത്തില്‍ കൃഷ്ണനും രാധയും .......
എനിക്ക് ഒരിക്കലും സീതയാകാന്‍ കഴിയില്ലാ ...
പിന്നെ രാധയെങ്കിലും ആകട്ടെ .....
ഇതുവരെ കാണാത്ത രാമക്ഷേത്രം ....
അവന്റെ കൂടെ ഞാനും .....
രാവിലെ ആയതുകൊണ്ടാവും അധികം ആരും ഇല്ലാ ..
അല്ലെങ്കില്‍ രാമന്‍ വിചാരിച്ചുകാണും ഈ രാധയ്ക്കും കൃഷ്ണനും മാത്രമാകട്ടെ ഇന്ന് ഞാന്‍ എന്ന് ...
രാമാ ക്ഷമിക്കണേ .....
എന്റെ ഭ്രാന്തിനു നീ ക്ഷമിക്കണേ ....
അവന്റെ കൈകള്‍ ഇടയ്ക്കിടയ്ക്ക് എന്റെ കൈ വിരലുകളില്‍ അറിയാതെ എന്ന പോലെ തൊടുന്നത് ഞാന്‍ അറിയുന്നുണ്ട് ...
അവന്‍ ശരിയാകാന്‍ തുടങ്ങി ..
സംസാരിക്കാന്‍ തുടങ്ങി ...
ക്ഷേത്രത്തെ പറ്റി എനിക്ക് പറഞ്ഞു തരികയാണ് ..
ഞാന്‍ ആദ്യമായി വരുകയല്ലെ ..
ഞാനും കേള്‍ക്കുന്നു കഥ കേള്‍ക്കുന്ന പോലെ ..
കഥയുടെ ഇടക്കാണ് അവന്‍ പറയുന്നത്...
ശരിക്കും നിനക്ക് ചന്ദനത്തിന്റെ ഗന്ധം ഉണ്ടെടി ....
ഞാന്‍ എന്താ പറയുവാ ....
രാമക്ഷേത്രമല്ലേ ....
അങ്ങിനെ അവന്റെ കൂടെ ഞാന്‍ രാമനെ തൊഴുതു ...
എന്റെ ഇഷ്ടദൈവം ഒരിക്കലും രാമന്‍ അല്ലായിരുന്നു ...
എന്നാല്‍ ഇന്ന് അവന്റെ കൂടെ തോഴുമ്പോള്‍ രാമനും എന്റെ ഇഷ്ട ദൈവമായി മാറുമോ ??? അറിയില്ലാ .....
രാമാ ക്ഷേത്രത്തില്‍ കൃഷ്ണന്റെ വിളിക്കുന്ന........
കൃഷ്ണന്റെ ഏറ്റവും പ്രിയപെട്ടവളായ കുശുമ്പതി രാധയാവുക യ ണോ ഞാന്‍ ?????
അറിയില്ലാ ...
രാമാ ക്ഷമിക്കണേ ...
എനിക്കൊരിക്കലും നിന്റെ സീതയകാന്‍ കഴിയില്ലാ .....
ഡീ നിനക്ക് എന്താ കഴിക്കണ്ടത് ??
അവന്റെ ചോദ്യം ...
നിനക്കറിയില്ലേ എനിക്കെന്താ വേണ്ടതെന്ന്??
മസാല ദോശ ഡാ ...അത് മതി ....
അവന്‍ പിന്നെ ശരിക്കും എന്റെ കൃഷ്ണന്‍ ആയി മാറുകയായിരുന്നു ..
പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകളുമായി.....
ബ്ലോഗില്‍ കയറി കണ്ടു ഇഷ്ടപ്പെട്ടു
ReplyDeleteഗൌരവമായി വായിക്കണം എന്ന് തോന്നി
എന്നിട് അഭിപ്രായം പറയാം
എന്നാലും ഒറ്റ നോട്ടത്തില്‍
നന്നയീരിക്കുനു