Wednesday, April 27, 2011

ദളം ....

 
 
ഡിസംബറിലെ ഏതോ ഒരു മൂവന്തി നേരത്ത് പറഞ്ഞാല്‍ തീരാത്ത കഥകളുമായി ...
എങ്ങിനെയോ നീ എന്റെ മുന്നില്‍ വന്നണഞ്ഞു ....
ഒരു കൊച്ചു കുട്ടി കഥ കേള്‍ക്കുന്ന പോലെ ഞാനും ആ കഥകള്‍ കേട്ടിരുന്നു ...
ഇടയില്‍ എപ്പോഴോ മുറിഞ്ഞു പൊയീ കഥകള്‍ ....
ഞാനും നിന്നില്‍ നിന്നകന്നു പോയി ...
മുറിഞ്ഞു പോയ കഥകള്‍ പൂരിപ്പിക്കാനായി പുതുവര്‍ഷ ‍ പുലരിയില്‍ വീണ്ടും നീ വന്നു ...
നിന്റെ കഥകള്‍ പിന്നെ കവിതകളും പാട്ടുകളുമായി എന്നില്‍ പകര്‍ന്നു തന്നു ...
നിന്റെ ലോകത്തിന്റെ പടിപ്പുരയിലേക്ക്‌ നീ എന്നെ കൊണ്ട് പോയി ...
പടിപ്പുരയില്‍ എത്തിയപ്പോഴാണ് അറിയുന്നത് ആ നാലുകെട്ടിന്റെ നടുമുറ്റത്തേക്ക് എത്താന്‍ ഇനിയും ഒരുപാട് ദൂരം ....
ആ നാലുകെട്ടിന്റെ മുറ്റത്തെ കല്ലും ചരലും ചവുട്ടി വേണം നടുമുറ്റത്തെ താമര കുളത്തില്‍ എത്താന്‍ ....
ഞാന്‍ ആ പടിപ്പുര കടന്നു മുന്നോട്ടു പോകണോ വേണ്ടയോ ഒരുപാട് ആലോചിച്ചു ...
അവസാനം നീ തന്നെ എന്റെ കൈ പിടിച്ചു കല്ലും ചരലും ചവുട്ടി നിന്റെ ലോകത്തേക്ക് കൊണ്ട് പോയി ...
നിന്റെ ലോകത്തിലെ നടുമുറ്റത്തെ താമരപൂക്കളില്‍ ഒരു താമരപൂവായി ഞാന്‍ പിന്നെയും വിടരാന്‍ മടിച്ചു ...
വിടരാന്‍ മടിച്ച നിന്ന എന്നെ കണ്ടു നീ മറ്റു താമരപൂക്കളില്‍ നിന്നും എന്നെ വേറെ ആക്കി ...
നീ പിന്നെയും നിന്റെ പാട്ടും കഥകളും കൊണ്ട് എന്നെ നിന്റെ ലോകത്തേക്ക് കൊണ്ട് പോയി .......
നിന്റെ ലോകം എന്നെ അക്ഷരം എഴുതാന്‍ പഠിപ്പിച്ചു ..
അങ്ങിനെ എന്റെ അക്ഷരങ്ങളില്‍ എല്ലാം നീ മാത്രമായി നിറഞ്ഞു നിന്നു....
നിന്റെ ലോകത്തിന്റെ നാലുകെട്ടില്‍ ഞാനും ഒരു വാടാത്ത താമര പൂവ്വായി .....
നിന്റെ നടുമുറ്റത്തെ താമരകുളത്തിലെ ഒരു വിടര്‍ന്ന താമരയായി നിറഞ്ഞു തുളുമ്പി നില്‍ക്കുന്നു ......

3 comments:

  1. വാക്കുകളുടെ, സ്നേഹത്തിന്റെ ആ താമരപ്പൊയ്കയില്‍
    ചാരുതയോടെ പ്രശോഭിക്കട്ടെ, ആ പൂവ്.
    നലല വരികള്‍.

    ReplyDelete
  2. kadhayude kunholangalil...kaayalorangal tharalithamaakatte....

    ReplyDelete
  3. അക്ഷരങ്ങളിലൂടെ സ്നേഹത്തെ പ്രതീകത്മകായി
    മനോഹരമായി വരച്ചു കാട്ടി.
    അഭിനന്ദനങ്ങള്‍ എന്റെ വകയും '
    ഒരു കൊച്ചു താമര പൂ സമ്മാനം

    ReplyDelete