ഐശ്വര്യത്തിന്റെ നിറമായ
മഞ്ഞയില്‍ കുളിച്ചു സുന്ദരിയായി നില്‍ക്കുന്ന .
കണിക്കൊന്ന പൂവ്വേ .....
നീ മാത്രം എന്തേ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വരുന്നത് ??
കൃഷ്ണനോട് നിനക്ക് ഇപ്പോഴും പിണക്കമാണോ ??
നിന്റെ കണ്‍ കുളിര്‍പ്പിക്കുന്ന പീത നിറം
കൃഷ്ണന്റെ ഉടയാടകളിലും ഉണ്ടല്ലോ ...
എന്നിട്ടും .....
നീ എന്തേ ഒരിക്കലും കണ്ണന്റെ മാറിലെ
വനമാല പൂക്കളില്‍ ഒരുവളായി മാറാത്തത് ??
എല്ലാവരെയും പോലെ നിനക്കും ആഗ്രഹമില്ലേ
എന്നും കണ്ണന്റെ മാറിലെ വനമാല ആകാന്‍ ...
അതോ നീയും ശഠിച്ചുവോ കണ്ണന്റെ
വനമാലെ പൂക്കളില്‍ നീ മാത്രം മതിയെന്ന് ?
എന്നിട്ടും നീ എന്തേ കൃഷ്ണന് വേണ്ടി ഒരുങ്ങുന്നു ?
നിന്നെ എതിരേല്‍ക്കാന്‍ ....നിന്നെ കണികാണാന്‍ ..
കൃഷ്ണനും മോഹിക്കുന്നു ഉണ്ടാകാം അല്ലെ ??
നിന്നെയും കാത്തു ..നിന്നെ കണികാണാന്‍ നിന്റെ കൃഷ്ണനും ...
കൃഷ്ണന്റെ കൂടെ ഞങ്ങളും വിഷു ദിനത്തിനായി കാത്തിരിക്കുന്നു ......
very good view..i saw in ths aspect now only..good version... A.R Mathews
ReplyDeleteഎത്രയോ കനികൊന്നകള്‍ കൃഷ്ണന്റെ
ReplyDeleteമാറില്‍ അണിയുവാന്‍ ആകാതെ
നിരാശരായി അലയുന്നു ......
അവരെ ഓര്‍ത്തതിന് നന്ദി.
വക്കുകള്‍കുള്ള മാസ്മരികത
അപാരം ..........