പ്രണയത്തിന്റെ അത്യുന്നതങ്ങളില്‍
കയറിനിന്നു നീ ശിവതാണ്ഡവമാടുന്നു
സതിയുടെ പുനര്‍ജന്മമായി പാര്‍വതി
അവതരിച്ചത്പോലെ എനിക്ക് ഇനി
നിനക്കായ് പുനര്‍ജനിക്കാന്‍ ആകുമോ
താതന്‍ ഒരുക്കിയ യാഗജ്വാലയില്‍
സതീദേവി എരിഞ്ഞടങ്ങിയെങ്കില്‍
ഞാന്‍ നിന്നിലെ പ്രണയാഗ്നിയില്‍
സ്വയം കത്തിയെരിഞ്ഞു ചാമ്പലായി
ഇനി ഒരു ഉയിര്‍ത്തെഴുന്നെല്‍പ്പ് വേണം
എന്റെ പുനര്‍ജ്ജനിക്കായ് നീകാത്തിരിക്കുക
കയറിനിന്നു നീ ശിവതാണ്ഡവമാടുന്നു
സതിയുടെ പുനര്‍ജന്മമായി പാര്‍വതി
അവതരിച്ചത്പോലെ എനിക്ക് ഇനി
നിനക്കായ് പുനര്‍ജനിക്കാന്‍ ആകുമോ
താതന്‍ ഒരുക്കിയ യാഗജ്വാലയില്‍
സതീദേവി എരിഞ്ഞടങ്ങിയെങ്കില്‍
ഞാന്‍ നിന്നിലെ പ്രണയാഗ്നിയില്‍
സ്വയം കത്തിയെരിഞ്ഞു ചാമ്പലായി
ഇനി ഒരു ഉയിര്‍ത്തെഴുന്നെല്‍പ്പ് വേണം
എന്റെ പുനര്‍ജ്ജനിക്കായ് നീകാത്തിരിക്കുക
നിന്റെ വിരഹത്തിന്റെ ഓരോതുള്ളി കണ്ണീരും
എന്റെനെഞ്ചില്‍ പ്രണയത്തിന്റെ ചുവന്ന
രുദ്രാക്ഷമണികള്‍ ആയി ഉതിര്‍ന്നുനിറയട്ടെ
എന്റെ ഹൃദയത്തില്‍ പുകയുന്ന നീറ്റലുകളുടെ
എരിയുന്ന തീയില്‍ നിന്റെ പ്രണയത്തിന്റെ
ആലിപഴങ്ങള്‍ പുഴയായ് ഉതിര്‍ന്നോഴുകട്ടെ
നമ്മുടെ ഇടംവലം കൈകള്‍കൂട്ടി കുമ്പിളാക്കി
നമുക്ക് മാത്രമായി ഉതിര്‍ക്കുന്ന മണമുള്ള
ആലിപഴങ്ങള്‍ പെറുക്കാന്‍ നമുക്ക് കാത്തിരിക്കാം !
എന്റെനെഞ്ചില്‍ പ്രണയത്തിന്റെ ചുവന്ന
രുദ്രാക്ഷമണികള്‍ ആയി ഉതിര്‍ന്നുനിറയട്ടെ
എന്റെ ഹൃദയത്തില്‍ പുകയുന്ന നീറ്റലുകളുടെ
എരിയുന്ന തീയില്‍ നിന്റെ പ്രണയത്തിന്റെ
ആലിപഴങ്ങള്‍ പുഴയായ് ഉതിര്‍ന്നോഴുകട്ടെ
നമ്മുടെ ഇടംവലം കൈകള്‍കൂട്ടി കുമ്പിളാക്കി
നമുക്ക് മാത്രമായി ഉതിര്‍ക്കുന്ന മണമുള്ള
ആലിപഴങ്ങള്‍ പെറുക്കാന്‍ നമുക്ക് കാത്തിരിക്കാം !