Monday, March 7, 2011

എന്റെ മിഴികള്‍





























എനിക്ക് നിന്നെ കുറിച്ച്  ഒന്നും അറിയില്ല...
അല്ലെങ്കിലും ഞാന്‍ ഒരിക്കലും ഒരു എഴുത്തുകാരിയല്ലാ 
നിന്നെ ഞാന്‍ എങ്ങിനെ എന്റെ അക്ഷരങ്ങളില്‍ പകര്‍ത്തും  
മലയാളത്തിലെ കടിച്ചാല്‍ പൊട്ടാത്ത  ഭാഷയും  അറിയില്ല 
എങ്കിലും ഞാന്‍ എന്റെ അക്ഷരങ്ങളില്‍ നിന്നെ വരയ്ക്കുന്നു 
എങ്ങിനെ എനിക്ക് നിന്നെ കിട്ടി ?
ആരോ ചെയ്തു തന്ന പുണ്യം
നീ ഒരു ആഴ കടല്‍  ആണ് എന്റെ മുമ്പില്‍ 
എനിക്ക് ആ കടലില്‍ നിന്ന് 
വിലമതിക്കാന്‍ പറ്റാത്ത അത്രമുത്തുകളും പവിളങ്ങളും കിട്ടി
പലപ്പോഴും കാറും കോളും കൊണ്ട് നീ ഇരമ്പി മറിയുമ്പോള്‍ 
എന്റെ നനുത്ത തലോടലില്‍ നീ ശാന്തനായി ഭംഗി ഉള്ള 
ഒരു നീല കടല്‍ ആയി മാറുന്നത് ഞാന്‍ അറിയാറുണ്ട്
എന്റെ ഒരു നേര്‍ത്ത വിളിയില്‍ 
നീ ഈ ലോകം മുഴുവന്‍ മറക്കുന്നത് ഞാന്‍ അറിയാറുണ്ട്
ലോകത്തിന്റെ ഏതോ ഒരു മൂലയില്‍ എനിക്ക് വേണ്ടി കാത്തിരിക്കുന്ന
അല്ലാ എന്റെ ശബ്ദം കേള്‍ക്കാന്‍ വേണ്ടി കാത്തിരിക്കുന്ന നീ
നിന്നെ ഞാന്‍ എങ്ങിനെ എന്റെ വാക്കുകളില്‍ ഒതുക്കും
പണ്ട് ആരോ പറഞ്ഞ പഴമൊഴി 
തലയില്‍ വെച്ചാല്‍ പേന് അരിക്കും 
തറയില്‍ വെച്ചാല്‍ ഉര്മ്പ് അരിക്കും 
അതാണ്‌ നിനക്ക് ഞാന്‍ 
ഞാന്‍ ഇത്രയും ഭാഗ്യം ചെയ്തിട്ടുണ്ടോ ???
ആരോ ചെയ്തു വെച്ച പുണ്യം 
എന്റെ കൈ പിടിച്ചു എഴുതാന്‍ പഠിപ്പിക്കുന്ന
എന്നെ ചിരിപ്പിക്കുന്ന
എന്നെ കൊഞ്ചിക്കുന്ന  എന്നെ കളിപ്പിക്കുന്ന
എനിക്ക് പാട്ട് പാടി തരുന്ന
എന്റെ എല്ലാം എല്ലാം ആയ മണി മുത്തിന്  വേണ്ടി ......
ഇതിലും കൂടുതല്‍ ഞാന്‍ നിന്നെ പറ്റി എന്ത് പറയും....






2 comments:

  1. വഴിയോരക്കാഴ്ച്ചകള്‍ കണട് പ്രത്യേകലക്ഷൃമൊന്നുമില്ലാതെ നടക്കുന്ന സായാന സവാരിക്കാരനെപ്പോലെയോ, ഒഴുക്കില്‍ അങ്ങു മിങ്ങും തട്ടിയും തടഞ്ഞും പോകുന്ന പൊങ്ങ് തടിയെപ്പോലെയോ ഒക്കെയാണ് ജീവിതം വ൪ഷങ്ങളിലൂടെ കടന്നുപോകുന്നത്. കുറെയേറെ കാണുകയും കേള്‍ക്കുകയും ചെയ്തു. എന്തു പഠിച്ചു അല്ലെങ്കില്‍ എന്തെങ്കിലും പഠിച്ചോ എന്ന ചോദ്യത്തിന് കൃത്യമായ ഒരുത്തരമില്ല.
    കുറച്ചെന്തൊക്കെയോ അറിഞ്ഞു എന്ന തോന്നല്‍ മാത്രം.

    പ്രാര്ത്ഥന.!! മറ്റൊരാളെക്കുറിച്ച് അയാളുടെ അനുഭവങ്ങലിലൂടെ രണ്ട് തവണയെങ്കിലും കടന്നുപോകുന്നത്തിനു മുന്പ് അയാളെക്കുറിച്ച് വിധിയെഴുതാതിരിക്കുന്നതിനുളള ധൈര്യം എനിയ്ക്കുണ്ടാകേണ‌മേ.
    അന്നും നല്ലത് മാത്രം വരട്ടെ മാഷിന്....വിനു അഫ്ഗാന്‍....

    ReplyDelete
  2. വളരെ മനോഹരമായിരിക്കുന്നു ...

    ReplyDelete