എല്ലാം സങ്കല്‍പ്പങ്ങള്‍ .....
നീ ഒരു സങ്കല്‍പം ...
ഞാന്‍ ഒരു സങ്കല്‍പം..
എല്ലാവരും ഉരുണ്ടതാണെന്ന് പറയുന്ന ഈ ഭൂമിയൊരു സങ്കല്‍പം ...
എല്ലാവരും ഉരുണ്ടതാണെന്ന് പറയുന്ന ഈ ഭൂമിയൊരു സങ്കല്‍പം ...
ചിലപ്പോള്‍ തൂ വെള്ളയും ചിലപ്പോള്‍ ഇളം നീലയും
ചിലപ്പോള്‍ കാര്‍മേഘം വന്നു വെള്ളയും കറുപ്പും ആകുന്ന
ആകാശമൊരു സങ്കല്‍പം ....
ആകാശത്തിന്റെ നിറം മാറുന്നത് അനുസരിച്ച്
നിറം മാറുന്ന കടല്‍ ഒരു സങ്കല്‍പം ..
ഒരുപാട് പുഷ്പങ്ങള്‍ പ്രണയിക്കുന്ന.....
കത്തി നില്‍ക്കുന്ന സൂര്യന്‍ ഒരു സങ്കല്‍പം ..
പൂ വെണ്ണിലാവു പൊഴിക്കുന്ന ...
ചെറിയ കുട്ടികള്‍ക്ക് സന്ധ്യ സമയത്ത് ചോറ് വാരി കൊടുക്കുമ്പോള്‍
അത്ഭുതത്തോടെ മുകളിലേക്ക് നോക്കി കൈ ചൂണ്ടി കാണിച്ചു കൊടുക്കുന അമ്പിളിമാമനും കൊച്ചു നക്ഷത്രങ്ങളും എല്ലാം സങ്കല്‍പം..
കണ്ണ് കൊണ്ട് കാണാന്‍ കഴിയുന്നതൊക്കെ സങ്കല്‍പം ...
എന്നാല് ഭംഗിയുള്ള ഏഴു നിറങ്ങളും കാണിച്ചുചിരിച്ചു നില്‍ക്കുന്ന ക്ഷണികമായ മഴവില്ലേ ..
നിന്റെ ഈ ഭംഗിയില്‍ എത്ര മയിലുകള്‍ .
മതിമറന്നു നൃത്തം ചെയ്തു .....
നീ അറിയുന്നില്ലാ നീ വെറും ക്ഷണികമാണെന്ന്...
നിന്റെ ഈ ഭംഗിയുള്ള നിറങ്ങള്‍ പോയാല്‍ നീ വെറും
അര്‍ത്ഥശൂന്യമായ ജീവനില്ലാത്ത വെള്ള നിറമാണെന്ന് ....
ഈ സാങ്കല്പിക ലോകത്തില്‍ നീയും ഒരു സങ്കല്‍പം ..
എന്റെ മഴവില്ലേ .... എന്നോടുള്ള നിന്റെ സ്നേഹവും ......
നിന്നോടുള്ള എന്റെ സ്നേഹവും ....
അതും വെറും ഒരു സാങ്കല്പികമായിരുന്നോ ????
അതോ സ്വപ്നമായിരുന്നോ ???
അതോ അത് നിന്റെ ഭാഷയില്‍ പറഞ്ഞാല്‍
വെറും 'കല്ല് വെച്ച നുണകള്‍' ആയിരുന്നോ ???
വെറും 'കല്ല് വെച്ച നുണകള്‍' ആയിരുന്നോ ???
No comments:
Post a Comment